അലുമിനിയം ഫോയിൽ ക്യാൻസർ ഉണ്ടാക്കുമോ?

Spread the love

ഉച്ചഭക്ഷണം പാക്ക് ചെയ്യാനും ഭക്ഷണം സൂക്ഷിച്ചുവെക്കാനുമൊക്കെ ഉപയോഗിക്കുന്നതാണ് അലുമിനിയം ഫോയിൽ. പക്ഷേ, അലുമിനിയം ഭക്ഷണത്തിലേക്ക് കടക്കുമെന്നും വൃക്കയെ തകരാറിലാക്കുമെന്നുമൊക്കെയുള്ള പ്രചാരണങ്ങളുണ്ട്.

video
play-sharp-fill

അലുമിനിയം ഫോയിൽ ഹാനികരമാണോ എന്നതിന്റെ വസ്തുത പരിശോധിക്കാം എന്നു പറഞ്ഞാണ് ഡോ. ജയേഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തിനാണ് അലുമിനിയം ഫോയിൽ തന്നെ ഉപയോഗിക്കുന്നതെന്നും എന്തുകൊണ്ട് അതിൽ പേടിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദമാക്കുന്നുണ്ട്.

ഭൂമിയിലെ ഏറ്റവും സാധാരണമായ ലോഹമാണ് അലുമിനിയം. അത് ഭാരം കുറവുള്ളതുമാണ്. ഭക്ഷണവുമായി എളുപ്പത്തിൽ പ്രതിപ്രവർത്തനം നടത്താത്ത ലോഹവുമാണത്. ഭക്ഷണത്തിൽ വളരെ ചെറിയ അളവിൽ മാത്രമേ ഇത് കടക്കുകയുള്ളൂ, അത് ശരീരം ആഗിരണം ചെയ്യാനുള്ള സാധ്യത വിരളവുമാണ്. ആഗിരണം ചെയ്യപ്പെടുന്നവ വൃക്കയിലൂടെ പുറന്തള്ളുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലുമിനിയം വിഷമയമാണെങ്കിലും അതിൽ നിന്ന് കാൻസർ വരാനുള്ള സാധ്യത തീരെയില്ലെന്നും അദ്ദേഹം പറയുന്നു. കാൻസർ വരുമെന്നുപറഞ്ഞ് അലുമിനിയത്തെ കുറ്റപ്പെടുത്തുന്നത് പുകവലിക്കുന്നയാൾ സിഗരറ്റിനു പകരം സിഗരറ്റ് പാക്കിനെ കുറ്റപ്പെടുത്തുന്നതുപോലെയാണെന്നും ഫാസ്റ്റ്ഫു‍‍ഡിനെ മാത്രമേ ഭയക്കേണ്ടതുള്ളൂ, അലുമിനിയത്തെ പേടിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.