ഏറ്റുമാനൂരിൽ പോളിങ് ബൂത്തായി ഉപയോഗിച്ചിരുന്ന ക്ലാസ് മുറിയിലിരുന്ന കുട്ടികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം; കാരണം വ്യക്തമല്ല

Spread the love

കോട്ടയം: ഏറ്റുമാനൂരില്‍ വിദ്യാർഥികള്‍ക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം. ഏറ്റുമാനൂർ ഗവണ്‍മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 11 വിദ്യാർഥികള്‍ക്കും അധ്യാപികയ്ക്കുമാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.

video
play-sharp-fill

പോളിങ് ബൂത്തായി ഉപയോഗിച്ചിരുന്ന ക്ലാസ് മുറിയിലിരുന്ന വിദ്യാർഥികള്‍ക്കും അധ്യാപികയ്ക്കുമാണ് ചൊറിച്ചിലും ശ്വാസതടസവും അനുഭവപ്പെട്ടത്. വിദ്യാർഥികളെ ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ക്ലാസ് മുറിയില്‍ കയറിയ മറ്റ് അധ്യാപകർക്കും ബുദ്ധിമുട്ടുകളുണ്ടായതായി റിപ്പോർട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാർഥികളുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. മുൻകരുതല്‍ നടപടിയുടെ ഭാഗമായി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group