കുമളിയിലെ ഒരു ബൂത്തിൽ ആകെ വോട്ടർമാർ 29: വോട്ട് രേഖപ്പെടുത്തിയത് ഒരാൾ മാത്രം: പോളിംഗ് ഉദ്യോഗസ്ഥർ 7 പേർ

Spread the love

കുമളി: മുല്ലപ്പെരിയാറിലെ കുമളി പഞ്ചായത്തിൽ ചെറിയ ബൂത്തായ പച്ചക്കാനത്ത് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത് ഒരേയൊരാൾ.

video
play-sharp-fill

പച്ചക്കാനം എസ്റ്റേറ്റിലെ ജീവനക്കാരനായ സില്വസ്റ്റർ ആണ് വോട്ട് രേഖപ്പെടുത്തിയത്. ആകെ 29 വോട്ടർമാരുള്ള ഈ ബൂത്തിൽ 16 പുരുഷന്മാർക്കും 13 സ്ത്രീകൾക്കുമാണ് വോട്ടുണ്ടായിരുന്നത്.

കുമളി പഞ്ചായത്തിലെ പതിമ്മൂന്നാം വാർഡായ മുല്ലപ്പെരിയാറിലെ രണ്ടാം നമ്പർ ബൂത്തായ പച്ചക്കാനം പെരിയാർ കടുവ സങ്കേതത്തിനുള്ളിലാണ്. അതുകൊണ്ട് തന്നെ ഇവിടേക്ക് എത്തണമെങ്കിൽ കുമളിയിൽ നിന്ന് 35 കിലോമീറ്റർ യാത്ര ചെയ്താലേ എത്താൻ കഴിയൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020ലെ തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇവിടെ വൈദ്യുതിയും വെള്ളവും എത്തിച്ചിരുന്നു. എന്നാൽ, ഇപ്പോഴും മൊബൈൽ നെറ്റ് വർക്ക് പേരിനു പോലും ലഭ്യമല്ല.

മന്നാൻ വിഭാഗത്തിൽപെട്ടവരാണ് ഇവിടെ താമസിക്കുന്നവരിൽ ഭൂരിപക്ഷവും. രണ്ടു പോലിസുകാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരാണ് പോളിങ് ബൂത്തിൽ ഉണ്ടായിരുന്നത്.