യുകെയില്‍ ജോലിക്കിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Spread the love

ലണ്ടൻ: ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നതിനിടെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം സ്വദേശി അഖില്‍ മായ മണികണ്ഠൻ (33) ആണ് മരിച്ചത്.

video
play-sharp-fill

ഓക്സ്ഫഡ് ആശുപത്രിയില്‍ മൂന്ന് വർഷമായി ഒഡിപി ആയി ജോലി ചെയ്തിരുന്ന അഖിലിന് ജോലിക്കിടെ ഹൃദയാഘാതമുണ്ടായത്. ടോയ്‌ലറ്റിലേക്ക് പോകും വഴി കുഴഞ്ഞുവീണ അഖിലിന് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.