വോട്ടെടുപ്പ് ദിവസം പ്രവർത്തകർ മുങ്ങി: പോളിംഗ് ബൂത്തിന് മുന്നിൽ സ്ഥാനാർത്ഥി ഒറ്റയ്ക്ക്: വോട്ടര്‍മാര്‍ക്ക് കൊടുക്കാന്‍ സ്ലിപ്പ് പോലുമില്ലാത്ത അവസ്ഥ: നിർബന്ധിച്ച് സ്ഥാനാർത്ഥിയാക്കിയെന്ന് അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് ആറാംവാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി ജനജമ്മ ഡി ദാമോദരൻ .

Spread the love

ഏറ്റുമാനൂര്‍: വോട്ടര്‍മാരെ കാണാന്‍ പോളിങ് സ്റ്റേഷനിലെത്തിയ ബിജെപിയുടെ വനിതാ സ്ഥാനാര്‍ഥി ഞെട്ടി. കൂടെ നില്‍ക്കാന്‍ പ്രവര്‍ത്തകര്‍ പോയിട്ട് വോട്ടര്‍മാര്‍ക്ക് കൊടുക്കാന്‍ സ്ലിപ്പ് പോലുമില്ലാത്ത അവസ്ഥയാണ് സ്ഥാനാര്‍ഥി നേരിട്ടത്.

video
play-sharp-fill

സ്വന്തം സ്ലിപ് പോലും അവര്‍ എതിര്‍ പാര്‍ട്ടിക്കാരില്‍ നിന്നാണ് സംഘടിപ്പിച്ചത്. അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് ആറാംവാര്‍ഡിലെ (റെയില്‍വേ സ്റ്റേഷന്‍) ബിജെപി

സ്ഥാനാര്‍ഥി ജനജമ്മ ഡി ദാമോദരനാണ് ദുരവസ്ഥയുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഗവ. ഐടിഐയിലെ പോളിങ് സ്റ്റേഷനുമുന്നില്‍ അവര്‍ നിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച്‌ സ്ഥാനാര്‍ഥിയാക്കുകയായിരുന്നുവെന്ന് റിട്ട. യൂണിവേഴ്സിറ്റി ജീവനക്കാരികൂടിയായ ജനജമ്മ അവകാശപ്പെട്ടു. ”സ്ഥാനാര്‍ഥിയാകാമെന്ന് സമ്മതിച്ചപ്പോള്‍ ചെലവിനായി 2500 രൂപ തന്നു. കുറച്ചുനോട്ടീസും അടിച്ചുതന്നു. പിന്നെ ആരും വന്നില്ല.”-ജനജമ്മ പറഞ്ഞു