
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ പാലക്കാട്ട് യുഡിഎഫ് പ്രവർത്തകൻ്റെ അഭ്യാസ പ്രകടനം. തോണിപ്പാടം കുണ്ടുകാട് ജംഗ്ഷനിലായിരുന്നു സംഭവം.
കലാശക്കൊട്ടിനിടെ സ്വകാര്യബസിന്റെ മുകളിൽ കയറുകയും താഴേക്ക് ചാടുകയുമായിരുന്നു യുഡിഎഫ് പ്രവർത്തകൻ. ചാട്ടത്തിൽ ഇയാൾക്ക് പരിക്കേറ്റു. ഇതിന് മുന്‍പായി ടിപ്പര്‍ വാഹനത്തിന് മുകളില്‍ കയറിയും സമാന രീതിയില്‍ ഇയാള്‍ അഭ്യാസം കാണിച്ചിരുന്നു.
യാത്രക്കാരുമായെത്തിയ വാഹനത്തിന് മുകളില്‍ പുറം തിരിഞ്ഞ് നിന്ന് ആവേശത്തോടെ താഴേക്ക് ചാടുകയായിരുന്നു. എന്നാല്‍ ചാട്ടം പിഴച്ച ഇയാള്‍ താഴെ വീണു. കാലൊടിഞ്ഞ പ്രവര്ത്തകന് ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


