തിരുവല്ലയില്‍ പോത്ത് വിരണ്ടോടി; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനടക്കം നാലുപേര്‍ക്ക് കുത്തേറ്റു

Spread the love

പത്തനംതിട്ട: പത്തനംതിട്ട  തിരുവല്ലയില്‍ പോത്ത് വിരണ്ടോടി ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ അടക്കം നാലുപേരെ കുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 11 മണിയോടുകൂടിയായിരുന്നു സംഭവം. വളഞ്ഞവട്ടത്ത് ഒരാളുടെ വീട്ടില്‍ വളർത്തുന്ന പോത്താണ് ആക്രമണം നടത്തിയത്. പോത്തിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

video
play-sharp-fill

പോത്ത് കെട്ട് പൊട്ടിച്ച്‌ വിരണ്ടോടുകയായിരുന്നു. ഇതിനെ നാട്ടുകാർ കീഴ്‌പ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടിയിട്ടുണ്ടെന്നാണ് നാട്ടുകാർ അറിയിച്ചത്.