
കണ്ണൂർ: കണ്ണൂരിൽ ചൊക്ലി ഗ്രാമപഞ്ചായത്തിലെ കാണാതായ മുസ്ലിം ലീഗ് വനിത സ്ഥാനാർഥി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. തുടർന്ന് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയതിന് പിന്നാലെ ആണ്‍സുഹൃത്തിനൊപ്പം വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
ചൊക്ലി ഗ്രാമപഞ്ചായിലെ കാഞ്ഞിരത്തിൻകീഴില്‍ വാർഡ് യുഡിഎഫ് സ്ഥാനാർഥി ടിപി. അറുവയെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലെന്ന് കാണിച്ച് മാതാവ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെയാണ് ബിജെപി പ്രവർത്തകനായ ആണ്‍സുഹൃത്തിനൊപ്പം ഇവർ ഒളിച്ചോടിയതായാണ് പ്രചരിച്ചത്. ഇതിനിടെയാണ് ഇന്ന് അറുവയും ഒപ്പമുണ്ടായിരുന്ന യുവാവും സ്റ്റേഷനില്‍ ഹാജരായത്.
എന്നാൽ തങ്ങളുടെ സ്ഥാനാർഥിയെ സിപിഎം തട്ടിക്കൊണ്ടുപോയതാണെന്ന് മുസ്ലിം ലീഗ് നേതൃത്വം ആരോപിച്ചിരുന്നത്. മകളെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയെന്ന് സംശയിക്കുന്നതായി അറുവയുടെ മാതാവ് പറഞ്ഞിരുന്നു. രാഷ്ട്രീയ തർക്കങ്ങള്‍ മുറുകുന്നതിനിടെയാണ് സ്ഥാനാർഥി പൊലീസ് സ്റ്റേഷനിലെത്തുന്നത്. പത്രികാസമർപ്പണം മുതല്‍ വീടുകയറിയും മറ്റും സജീവമായിരുന്ന സ്ഥാനാർഥിയെയാണ് മൂന്നുദിവസമായി കാണാതായത്. ശക്തമായ പോരാട്ടം നടക്കുന്ന വാർഡാണിത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


