കോവിഡ്ന് ശേഷം യുവാക്കളിൽ ഹൃദ്രോഗത്തില്‍ നാലുമടങ്ങ് വർദ്ധവുണ്ടായതായി പഠനം!

Spread the love

ചെന്നൈ: കോവിഡ്ന് ശേഷം മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവരില്‍ ഹൃദ്രോഗത്തില്‍ നാലുമടങ്ങ് വര്‍ധനയുണ്ടായതായി പഠന റിപ്പോര്‍ട്ട്. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളുടെ അസാധാരണമായ വികാസത്തില്‍ നിന്നുണ്ടാകുന്ന കൊറോണറി ആര്‍ട്ടറി എക്ടാസിയ (സിഎഇ) രോഗം വർദ്ധിച്ചതായിട്ടാണ് കണ്ടെത്തൽ.

video
play-sharp-fill

കൊറോണ വൈറസ് രക്തക്കുഴലുകളിലെ കോശങ്ങളിലുണ്ടാക്കിയ വീക്കമായിരിക്കാം ഇതിനു കാരണമെന്നാണ് ചെന്നൈയിലെ ഓമാന്ദുരാര്‍ ഗവ. മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം പറയുന്നത്.

18 മുതല്‍ 80 വയസ്സുവരെയുള്ളവരുടെ ഏഴുവര്‍ഷത്തെ രോഗവിവരങ്ങളും ആന്‍ജിയോ പരിശോധനാ ഫലങ്ങളും പഠനവിധേയമാക്കി. ഇതില്‍ കൊറോണറി ആര്‍ട്ടറി എക്ടാസിയ വര്‍ധിച്ചതായി കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡിനുശേഷം ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ഒന്നര ഇരട്ടിയോ കൂടുതലോ വലുതായി വീര്‍ക്കുന്നുണ്ട്. ഇത് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം ദുര്‍ബലമാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നു. ഇത് ധമനികളില്‍ രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനും കാരണമാകും.

കോവിഡിനു മുന്‍പ് 30-നും 40-നുമിടയില്‍ പ്രായമുള്ളവരില്‍ ഏഴ് ശതമാനം പേര്‍ക്ക് മാത്രമേ കൊറോണറി ആര്‍ട്ടറി എക്ടാസിയ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, കോവിഡിനുശേഷം ഇത് 14 ശതമാനമായി വര്‍ധിച്ചെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

18 വയസ്സിനുമുകളിലുള്ളവരെ മാത്രമേ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഗര്‍ഭിണികളെയും 18 വയസ്സിന് താഴെയുള്ളവരെയും ഒഴിവാക്കി. കൊറോണറി ആര്‍ട്ടറി എക്ടാസിയക്ക് കാരണം കൊറോണ വൈറസ് ആണെന്നും കോവിഡ് വാക്‌സിനുകള്‍ കാരണമായതായി തെളിവുകളൊന്നുമില്ലെന്നും പഠനത്തിനു നേതൃത്വംനല്‍കിയ ഡോ. ജെ. സെസിലി മേരി മജെല്ല പറഞ്ഞു.

യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഹൃദ്രോഗ അപകടസാധ്യത കണക്കിലെടുത്ത് വാര്‍ഷിക ആരോഗ്യപരിശോധനകള്‍ നിര്‍ബന്ധമാക്കണമെന്നും ഹൃദയാരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്ന പുകവലി, അമിത മദ്യപാനം എന്നിവ ഒഴിവാക്കണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു.