
തൃശ്ശൂർ: തെരുവുനായയുടെ ആക്രമണത്തില്‍ ഒന്നര വയസ്സുകാരന്‍ അടക്കം അഞ്ചു പേര്‍ക്ക് കടിയേറ്റു. ചൊവ്വ പകല്‍ 12 മണിയോടെ അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്ന തൊഴിയൂര്‍ രാപറമ്ബില്‍ പടിക്കളത്തില്‍ റംഷാദ് മകന്‍ നിഷാന്‍(ഒന്നര) ന് ആണ് കടിയേറ്റത്.
മുഖത്ത് പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സമീപത്തുള്ള മറ്റൊരു കുട്ടിക്കും കടിയേറ്റിട്ടുണ്ട്.
നായരങ്ങാടി അണ്ടിക്കേട്ട് കടവ് സ്വദേശി ജിതേഷിന്റെ മകള്‍ അഞ്ജലി (3), കര്‍ണ്ണാക്കില്‍ സ്വദേശി കായില്‍ മുസ്തഫ മകള്‍ കിസ്മത്ത് (10), കല്ലൂര്‍ സ്വദേശി എല്‍സി (69) എന്നിവര്‍ക്കും തെരുവുനായയുടെ കടിയേറ്റു. ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


