വയനാട് തോൽപ്പെട്ടിയിൽ വോട്ടുപിടിക്കാൻ മദ്യം വിതരണം ചെയ്തെന്ന് പരാതി; പിടികൂടിയ 3 സിപിഎം പ്രവർത്തകരെ മോചിപ്പിച്ചു; സ്ഥലത്ത് സംഘർഷാവസ്ഥ

Spread the love

കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ വോട്ടുപിടിക്കാൻ മദ്യം വിതരണം ചെയ്തതായി പരാതി. സിപിഎം പ്രവർത്തകർ രാത്രി നെടുന്തന ഉന്നതിയിൽ മദ്യം വിതരണം ചെയ്യാൻ ശ്രമിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

video
play-sharp-fill

പൊലീസെത്തി പിടികൂടിയ 3 സിപിഎം പ്രവർത്തകരെ മറ്റ് പ്രവർത്തകർ ചേർന്ന് മോചിപ്പിച്ചെന്നും പരാതിയുണ്ട്. ഇത് പ്രദേശത്ത് സംഘർഷാവസ്ഥാ സൃഷ്ടിച്ചു. പിന്നീട് സ്ഥലത്ത് തമ്പടിച്ച ഇരുഭാഗം പാർട്ടി പ്രവർത്തകരെയും പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

സ്ഥലത്ത് 7 മണിക്ക് ശേഷം എത്തരുതെന്നായിരുന്നു പൊലീസ് നിർദേശം. എന്നാൽ ഒരു വിഭാഗം സിപിഎം പ്രവർത്തകർ രാത്രി എത്തിയിരുന്നു. ഇവർക്കൊപ്പം സ്ഥാനാർത്ഥിയുമുണ്ടായിരുന്നു. ഇത് യുഡിഎഫ് പ്രവർത്തകർ തടയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘർഷാവസ്ഥ ഉണ്ടായതോടെ പൊലീസ് സ്ഥലത്തെത്തി.കസ്റ്റഡിയിലെടുത്ത മൂന്ന് പ്രവർത്തകരെ സിപിഎം തടഞ്ഞു. നിലവിൽ കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്തുള്ളത്.