പ്രായമൊക്കെ വെറും നമ്പര്‍ അല്ലേ!;109 വയസ്സിൽ സമ്മതിദാന അവകാശം വിനിയോഗിച്ച്‌ തിരുവഞ്ചൂർ തട്ടാരംപറമ്പിൽ കുട്ടിയമ്മ താരമായി

Spread the love

കോട്ടയം : സാക്ഷരതാ മിഷൻ പരീക്ഷയില്‍ മാത്രമല്ല, നൂറ്റി ഒൻപതാം വയസില്‍ സമ്മതിദാന അവകാശം വിനിയോഗിച്ച്‌ തിരുവഞ്ചൂർ തട്ടാരംപറമ്പില്‍ കുട്ടിയമ്മ കോന്തി താരമായി.

video
play-sharp-fill

ഇന്നലെ ഉച്ചയോടെയാണ് അയർക്കുന്നം പഞ്ചായത്ത് 15ാം വാർഡിലെ തിരുവഞ്ചൂർ എല്‍.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്താൻ എത്തിയത്.

കേള്‍വി ശക്തി അല്പം കുറവാണെങ്കിലും പത്രവായന ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും സ്വയമേയാണ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകൻ ടി.കെ രാജപ്പൻ, കൊച്ചു മകൻ അജി, കൊച്ചുമകന്റെ സുഹൃത്ത് ജോയി എന്നിവർക്കൊപ്പമാണ് കുട്ടിയമ്മ വോട്ട് രേഖപ്പെടുത്താൻ എത്തിയത്.

2023ലെ സാക്ഷരതാ പരീക്ഷയില്‍ 100 ല്‍ 89 മാർക്കും കുട്ടിയമ്മ നേടിയിരുന്നു.