‘യുഡിഎഫ് വേട്ടക്കാർക്കൊപ്പമാണ്, ഇരകള്‍ക്കൊപ്പമല്ല’; അടൂര്‍ പ്രകാശിനെതിരെ വിമര്‍ശനവുമായി എ എ റഹീം

Spread the love

നടി ആക്രമിക്കപ്പെട്ട കേസില്‍ അടൂർ പ്രകാശ് നടത്തിയ വിവാദ പരാമർശത്തില്‍ വിമർശനവുമായി എ എ റഹീം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വെറുതെ വിട്ട കോടതിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന സർക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച്‌ സർക്കാരിന് വേറെ പണിയില്ലേ എന്നാണ് ഇന്ന് യു ഡി എഫ് കണ്‍വീനർ അടൂർ പ്രകാശ് പ്രതികരിച്ചത്. ഇതിനെതിരെയാണ് എ എ റഹീം ശക്തമായ ഭാഷയില്‍ വിമർശിച്ചത്. യു ഡി എഫ് വേട്ടക്കാർക്കൊപ്പമാണ് ഇരകള്‍ക്കൊപ്പമല്ല എന്നാണ് എ എ റഹീം പോസ്റ്റില്‍ പറയുന്നത്. അടൂർ പ്രകാശിനും യു ഡി എഫ് നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നാക്കും മനസ്സുമാണെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടി കാട്ടി.

video
play-sharp-fill

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:-

യു ഡി എഫ് ന്റെ ഔദ്യോഗിക നിലപാട് ഇന്ന് അതിന്റെ കണ്‍വീനർ പ്രഖ്യാപിച്ചിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“യു ഡി എഫ് വേട്ടക്കാർക്കൊപ്പമാണ്,

ഇരകള്‍ക്കൊപ്പമല്ല”!!.

അടൂർ പ്രകാശിനും,യു ഡി എഫ് നും

രാഹുല്‍ മാൻകൂട്ടത്തിലിന്റെ മനസ്സും നാക്കുമാണ്.