ഗൃഹനാഥനെ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി; സ്വയം വെടിവെച്ചതെന്ന് പൊലീസ്; റിസർവേയിൽ ഭൂമി നഷ്ടപ്പെട്ട വിഷമത്തിൽ എന്ന് ബന്ധുക്കൾ

Spread the love

പൂഞ്ഞാർ: ഗൃഹനാഥനെ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. പെരിങ്ങുളം തടവനാൽ ടി.കെ. ജോസി (52) ആണ് വീടിന് സമീപത്തെ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെമുതൽ ജോസിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്.

video
play-sharp-fill

മൃതദേഹം കമിഴ്‌ന്ന നിലയിലായിരുന്നു. സ്വയംവെടിെവച്ച് മരിച്ചതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുഖത്തിനാണ് വെടിയേറ്റത്. മുഖം തകർന്നു. ഇതിന് സമീപത്തുനിന്ന് നാടൻതോക്കും കണ്ടെത്തിയിട്ടുണ്ട്.

സ്വന്തംഭൂമിയുടെ ഒരുഭാഗം റീസർവേയിൽ നഷ്ടമായതിന്റെ വിഷമത്തിലായിരുന്നു ജോസിയെന്ന് ബന്ധുക്കൾ മൊഴിനൽകിയതായി പോലീസ് പറഞ്ഞു. ഈരാറ്റുപേട്ട എസ്എച്ച്ഒ കെ.ജെ. തോമസിന്റെ നേതൃത്വത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോക്ക് ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം എആർ ക്യാമ്പിലെ ആംസ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു.