
കേരള സർക്കാർ പട്ടികജാതി വികസന വകുപ്പില്‍ സ്ഥിര ട്രെയിനർ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു.
സംസ്ഥാന തലത്തില്‍ മൂന്ന് ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവർ കേരള പി.എസ്.സിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്‌സ്മാൻ സിവില്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 03.
തസ്തിക Training Instructor (Draftsman-Civil)
സ്ഥാപനം Scheduled Castes Development Departme
കാറ്റഗറി നമ്ബർ 455 /2025 – 456/2025
അപേക്ഷ തീയതി 31.12.2025 ബുധന്‍
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 37,400 രൂപമുതല്‍ 79,000 രൂപവരെ ശമ്പളമായി ലഭിക്കും.
നിയമന രീതി
455/2025 തസ്തികമാറ്റം വഴിയുള്ള നിയമനം (പട്ടികജാതി വികസന വകുപ്പിലെ നിശ്ചിത യോഗ്യതയുള്ള ജീവനക്കാരില്‍ നിന്നും)
456/2025 നേരിട്ടുള്ള നിയമനം(തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് യോഗ്യരായ ജീവനക്കാരുടെ അഭാവത്തില്‍ മാത്രം.)
പ്രായപരിധി
തസ്തികമാറ്റം വഴിയുള്ള നിയമനം = 01-01-2025 -ല്‍ 18 വയസ്സ് തികഞ്ഞിരിക്കേണ്ടതാണ്. ഉയർന്ന പ്രായപരിധി ബാധകമല്ല.
നേരിട്ടുള്ള നിയമനം – (18-36) = ഉദ്യോഗാർത്ഥികള്‍ 02-01-1989 നും 01-01-2007 – നും ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും.
യോഗ്യത
കേരളത്തിലെ ഏതെങ്കിലും അംഗീകൃത പോളിടെക്നിക്കില്‍ നിന്നും ബന്ധപ്പെട്ട ട്രേഡില്‍ ലഭിച്ച മൂന്നു വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ. അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും പരിഗണിക്കും.
പരീക്ഷ
ഈ തസ്തികയിലേയ്ക്ക് നിയമിക്കപ്പെടുന്നവർ,നിലവില്‍ ടെസ്റ്റ് പാസ്സായിട്ടില്ലെങ്കില്‍,പ്രൊബേഷൻ കാലത്തിനുള്ളില്‍ മാന്വല്‍ ഓഫ് ഓഫീസ് പ്രൊസീജിയർ,അക്കൗണ്ട് ടെസ്റ്റ് (ലോവർ),ഹാൻഡ് ബുക്ക് ഓഫ് ഷെഡ്യുള്‍ഡ് കാസ്റ്റ് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് എന്നിവ പാസ്സായിരിക്കേണ്ടതാണ്.
അക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്ബോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi



