
കോട്ടയം: ചപ്പാത്തിയുടെ കൂടെ ഒരു സ്പെഷല്‍ കറി ഉണ്ടാക്കിയാലോ. ഉരുളക്കിഴങ്ങ് കോളി ഫ്ലവർ കറി. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകള്‍
ഉരുളക്കിഴങ്ങ് :2
കോളിഫ്ലവർ :1
സവാള :3
തക്കാളി :2
പച്ചമുളക് :3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :1ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി :1ടീസ്പൂണ്‍
മുളക് പൊടി :2ടീസ്പൂണ്‍
മല്ലിപൊടി :2ടീസ്പൂണ്‍
കസ്തൂരി മേതി
ഉപ്പ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്ബോള്‍ സവാള ചേർക്കുക. വഴന്നു വരുമ്ബോള്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. പൊടികള്‍ ചേർക്കുക. തക്കാളി ചേർത്ത് വഴറ്റുക. ഉരുളക്കിഴങ്ങ് ചേർത്ത് വെള്ളം ഒഴിച്ച് വേവിക്കുക. പകുതി വേവാകുമ്ബോള്‍ കോളി ഫ്ലവർ ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിച്ച് അവസാനം കസ്തൂരി മേത്തി ചേർത്ത് വാങ്ങുക. ആലൂ ഗോബി തയാർ.







