
പുതുച്ചേരി: തമിഴ് നടനും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ വിജയ് പുതുച്ചേരിയില്‍ പങ്കെടുക്കുന്ന പരിപാടിക്ക് കർശന നിയന്ത്രണങ്ങള്‍.
മുൻപ് കരൂരില്‍ നടന്ന ടി.വി.കെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച സാഹചര്യത്തിലാണ് അധികൃതർ സുരക്ഷാ മാനദണ്ഡങ്ങള്‍ കടുപ്പിച്ചത്. ഡിസംബർ ഒൻപതിന് ഉപ്പളം എക്സ്പോ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ 5,000 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്നും റോഡ്ഷോയ്ക്ക് അനുമതിയില്ലെന്നും പുതുച്ചേരി പോലീസ് അറിയിച്ചു.
പരിപാടിയിലേക്ക് ക്യു.ആർ കോഡ് പാസുകളുള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ എന്ന് പുതുച്ചേരി എസ്.പി കലൈവാണൻ വ്യക്തമാക്കി. തമിഴക വെട്രി കഴകമാണ് ക്യു.ആർ കോഡ് പാസുകള്‍ വിതരണം ചെയ്യുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 10 മണിക്കും 12 മണിക്കും ഇടയില്‍ നടക്കുന്ന പൊതുയോഗത്തിനാണ് നിലവില്‍ പോലീസ് അനുമതി നല്‍കിയിട്ടുള്ളത്. വിജയിയുടെ റാലിക്കുള്ള അനുമതി നിഷേധിച്ചിട്ടുണ്ട്.



