
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥി നൽകിയ ജാതി അധിക്ഷേപ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പോലീസ് സംസ്കൃതം വകുപ്പ് മേധാവി ഡോ. സി. എൻ. വിജയകുമാരിക്കെതിരെ കേസ് എടുത്തിരുന്നു. ജാമ്യമില്ല വകുപ്പുകളായ എസ്സി എസ്ടി വകുപ്പുകൾ പ്രകാരം ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ മുൻകൂർ ജാമ്യ അപേക്ഷയുമായ അധ്യാപിക നെടുമങ്ങാട് കോടതിയെ സമീപിച്ചിരുന്നു.
കേസിൽ അധ്യാപികയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. നെടുമങ്ങാട് എസ്സി എസ്ടി കോടതിയുടേതാണ് ഉത്തരവ്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 3 ഞായറാഴ്ച്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. സമാനമായ രീതിയിൽ ഇനി സംഭവങ്ങൾ ഉണ്ടാകരുത്.


