യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റി

Spread the love

മലപ്പുറം: മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.

video
play-sharp-fill

യുഡിഎഫ് സ്ഥാനാർഥി മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. വാർഡിലെ മുസ്‍ലിം ലീഗ് സ്ഥാനാർഥി വട്ടത്ത് ഹസീന (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. പായിമ്പാടം അങ്കണവാടി അധ്യാപികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് ചോദിക്കാനായി വീടുകളിലും കുടുംബയോഗങ്ങളിലും സ്ഥാനാർഥി സജീവമായി പങ്കെടുത്തിരുന്നു. രാത്രി 11.15 ഓടെയാണ് ഹസീന വീട്ടില്‍ കുഴഞ്ഞുവീണത്. എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.