
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൃത്യം നേരിട്ട് നടത്തിയ ആദ്യത്തെ 6 പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തുകയും 8ാം പ്രതി ദിലീപ് അടക്കമുളളവരെ കുറ്റവിമുക്തരാക്കുകയും ചെയ്തിരിക്കുകയാണ് വിചാരണക്കോടതി.
ഗൂഢാലോചനക്കുറ്റം ദിലീപിനെതിരെ തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് കോടതി പറയുന്നു. വിധിയുടെ ആഘാതത്തിലാണ് അതിജീവിതയായ നടിയെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിക്കുന്നു.നടിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം അവരുടെ വീട്ടിലാണ് താനുളളതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഇതിനപ്പുറത്തുളള ഒരു വിധി പ്രതീക്ഷിച്ചില്ലെന്നും ഇനി മുന്നോട്ട് എന്ത് ചെയ്യുമെന്ന് അതിജീവിത തന്നെ പറയുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ദിലീപിനെതിരെ മഞ്ജുവിന്റെ നിര്‍ണായക മൊഴി, ‘കാവ്യയുമായുളള ബന്ധം അറിഞ്ഞത് ഇങ്ങനെ, നടിയെ സംശയിച്ചു’ഭാഗ്യലക്ഷ്മിയുടെ പ്രതികരണം: ” വിധിയുടെ ഷോക്കിലാണ്. 4 കൊല്ലം മുന്‍പ് താന്‍ പറഞ്ഞ ഒരു വിധി തന്നെയാണിത്. നേരത്തെ എഴുതി വെച്ച ഒരു വിധിയാണ് എന്ന് പറഞ്ഞതാണ്. അതുകൊണ്ട് തന്നെ ഇതിനപ്പുറമൊന്നും പ്രതീക്ഷിച്ചില്ല. ഇത്രയധികം തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ച് കൊണ്ട് ഒരു വിധി പറയുമോ എന്നൊരു ചെറിയ സംശയം തോന്നിയിരുന്നു. പക്ഷേ ഇത് തന്നെയല്ലേ നമ്മള് പ്രതീക്ഷിച്ചത്. ഞാന്‍ ഇപ്പോഴും അവളോടൊപ്പം തന്നെയാണ്. അവളുടെ വീട്ടിലാണ് ഇരിക്കുന്നത്. മരണം വരെയും അവളോടൊപ്പം തന്നെയാണ്.
ഇനി ആരൊക്കെ നിഷ്കളങ്കനെന്ന് പറഞ്ഞാലും ഞങ്ങളാരും അത് വിശ്വസിക്കില്ല.എന്തുകൊണ്ട് ഈ വിധി എന്ന് ഇവിടെ ചോറുണ്ണുന്ന ഓരോ മലയാളിക്കും മനസ്സിലാകും. ഇതിനപ്പുറമൊന്നും പറയാനില്ല. ഇതിനപ്പുറമൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. അതിജീവിത വിധിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇതുവരെ അവള് അനുഭവിച്ച ട്രോമയൊക്കെ മതി. സമൂഹത്തിന് മാതൃകയാകുന്ന, ഓരോ പെണ്‍കുട്ടിക്കും മാതൃകയാകുന്ന തരത്തില്‍ പ്രതികരിക്കേണ്ടയിടത്ത് പ്രതികരിച്ചും നിയമനടപടികള്‍ നേരിട്ടും നിന്ന ഒരു പെണ്ണാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോഴും ആ മാന്യത അവള് കാണിക്കുന്നു. ഞങ്ങളെല്ലാവരും അവള്‍ക്കൊപ്പമുണ്ട്. ഇനിയെന്താണ് ചെയ്യേണ്ടത് എന്ന് അവള് തന്നെ വരും ദിവസങ്ങളില്‍ പറയും. 95 ശതമാനം മലയാളികളും അവള്‍ക്കൊപ്പമാണ്.ഇതിനപ്പുറമൊന്നും ഒരു പെണ്ണിന് അനുഭവിക്കാനില്ല. അതിലപ്പുറം അവള് അനുഭവിച്ച് കഴിഞ്ഞു. ഇതിലപ്പുറം ഇനി അവര്‍ എന്ത് ചെയ്യാന്‍ പോകുന്നു. പറയുന്നവര്‍ പറയട്ടെ. അവനവന്റെ വീട്ടില്‍ സംഭവിക്കുമ്ബോള്‍ അവര്‍ പഠിക്കും. അത് വരെ അവര്‍ക്കത് പരിഹസിക്കാനും ട്രോള്‍ ചെയ്യാനും മാത്രമാണ്.” മഞ്ജുവും പള്‍സർ സുനിയും ലാലും ദിലീപിനെ തകർക്കാൻ ഗൂഢാലോചന നടത്തി” ദിലീപിന്റെ പേര് പറഞ്ഞത് അതീജിവിതയല്ല. ഒന്നാം പ്രതിയാണ് പേര് പറഞ്ഞത്. സിനിമയില്‍ വേറെ എത്രയോ പേരുണ്ടായിട്ടും ഇയാളുടെ പേര് പറഞ്ഞത് എന്തിനാണ്.
കോടതി അത് അന്വേഷണം എന്നെങ്കിലും പറയണ്ടേ. ദിലീപല്ല കൊട്ടേഷന്‍ കൊടുത്തത് എന്ന് കോടതിക്ക് ബോധ്യമുണ്ടെങ്കില്‍ ആരാണത് കൊടുത്തത് എന്ന് അന്വേഷിക്കാന്‍ പോലീസിനോട് കോടതി ഉത്തരവിടണ്ടേ. അതല്ലാതെ 7 മുതല്‍ 10 പേരെ വെറുതെ വിടുന്നു.ഇത്രയധികം പണവും ആള്‍സ്വാധീനവും ഉളള ഒരാളെ രണ്ട് പെണ്ണുങ്ങള് വിചാരിച്ചാല്‍ 85 ദിവസം അകത്ത് പിടിച്ചിടാന്‍ പറ്റുമോ. മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞെന്ന് പറഞ്ഞ് പോലീസിന് പിടിച്ച് അകത്തിടാന്‍ സാധിക്കുമോ. വ്യക്തമായ ബോധ്യം ഉളളത് കൊണ്ടല്ലേ 3 തവണ കോടതി ജാമ്യം നിഷേധിച്ചത്.
ഇതിനെല്ലാം പൊതുജനത്തിന് മറുപടി പറയണം കോടതി. ഇനി ആഘോഷം കാണാം. അമ്മ എന്ന സംഘടന തട്ടും താലവും വെച്ച് കൊണ്ട് പോകുന്നതും സ്റ്റേജ് കെട്ടി ആദരിക്കുന്നതും കാണാം. എല്ലാം നടക്കട്ടെ. ഇയാളുടെ കൂടെ നില്ക്കുന്ന സ്ത്രീകള്‍ക്ക് അടക്കം നാളെ മനസ്സിലാകും ഒരു പെണ്ണിന് എതിരെയാണ് ഇതൊക്കെ എന്ന്”.



