ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരിയായ 18-കാരിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍

Spread the love

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയായി എത്തിയ 18കാരിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. കരുനാഗപ്പള്ളി മണപ്പള്ളി താഴെ ഭാഗത്ത് മുംതാസ് ഭവനിൽ മുജീബിനെയാണ് (38) പോലീസ് അറസ്റ്റു ചെയ്തത്.

video
play-sharp-fill

ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഐസിയുവില്‍ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരിപ്പുകാരായി എത്തിയതായിരുന്നു പെണ്‍കുട്ടിയും പിതാവും. ഇതേ ഐസിയുവിലുള്ള പിതാവിനെ സഹായിക്കാനെത്തിയതായിരുന്നു മുജീബ്. ഐസിയുവില്‍ പ്രവേശനമില്ലാത്തതിനാല്‍ പുറത്തെ ഹാളില്‍ കസേരയില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഇയാൾ കയറിപ്പിടിക്കുകയായായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ പിതാവും മറ്റു കൂട്ടിരിപ്പുകാരും എയ്ഡ് പോസ്റ്റ് പൊലീസില്‍ വിവരം അറിയിക്കുകയും മുജീബിനെ പിടികൂടി അമ്പലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.