
ആലപ്പുഴ: മാവേലിക്കര നഗരസഭ മുൻ കാണ്‍സിലറെ മകൻ കൊലപ്പെടുത്തി. കനകമ്മ സോമരാജ്(67)ആണ് മരിച്ചത്.
മകൻ കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങി പോയതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് സംശയം. അമ്മയെ കൊലപ്പെടുത്തിയ വിവരം കൃഷ്ണദാസ് തന്നെ രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തി അറിയിക്കുകയായിരുന്നു.


