പൊന്നാനിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച്‌ അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം, നിരവധിപ്പേര്‍ക്ക് പരിക്ക്

Spread the love

മലപ്പുറം: പൊന്നാനിയില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ അയ്യപ്പഭക്തൻ മരിച്ചു.

video
play-sharp-fill

കർണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ മരിച്ചയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അപകടത്തില്‍ പതിനൊന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലും ശബരിമല യാത്രികർ അപകടത്തില്‍പ്പെട്ടിരുന്നു. തീർത്ഥാടനകാലം തുടങ്ങിയതോടെ സംസ്ഥാന പാതകളില്‍ ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളുടെ തിരക്ക് വർധിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group