നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ആശ്വാസം : ഒന്ന് മുതൽ 6വരെയുള്ള പ്രതികൾ കുറ്റക്കാർ! ഗൂഡലോചനയ്ക്ക് തെളിവില്ല ദിലീപിനെ വെറുതെ വിട്ടു

Spread the love

കൊച്ചി :  നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ആശ്വാസം,  ഒന്ന് മുതൽ 6വരെയുള്ള പ്രതികൾ കുറ്റക്കാർ. ഗൂഡലോചനയ്ക്ക് തെളിവില്ല ദിലീപിനെ വെറുതെ വിട്ടു.

video
play-sharp-fill

എറണാകുളം സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. എന്‍.എസ്.സുനില്‍ (പള്‍സര്‍ സുനി) ആണ് കേസില്‍ ഒന്നാം പ്രതി. മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്‌.സലിം (വടിവാള്‍ സലീം), പ്രദീപ്, ചാര്‍ലി തോമസ്, പി.ഗോപാലകൃഷ്ണന്‍ (ദിലീപ്), സനില്‍കുമാര്‍ (മേസ്തിരി സനില്‍), ജി.ശരത്ത് എന്നിവരാണ് ഒന്ന് മുതല്‍ 10 വരെ പ്രതികള്‍.

2017 ഫെബ്രുവരി 17 നാണ് കൊച്ചിയില്‍ വെച്ച്‌ മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെടുന്നത്. സംഭവം നടന്നിട്ട് ഏതാണ്ട് ഒന്‍പത് വര്‍ഷമാകുമ്ബോഴാണ് കേസില്‍ വിധി വരുന്നത്. പ്രമുഖ നടീനടന്മാരും സംവിധായകരും ഉള്‍പ്പെടെ 261 സാക്ഷികളെ വിസ്തരിക്കാന്‍ മാത്രം 438 ദിവസം വേണ്ടിവന്നു. ഇതില്‍ സിനിമക്കാരും നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേര്‍ മൊഴിമാറ്റി. മൊഴികളില്‍ വ്യക്തത വരുത്താനുള്ള തുടര്‍വാദങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വേണ്ടി 294 ദിവസം കൂടി കോടതിക്കു വേണ്ടിവന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ അടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയ 833 രേഖകളും സൂക്ഷ്മമായി പരിശോധിച്ചാണു പ്രതിഭാഗത്തിന്റെ വാദങ്ങളും രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group