ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം; ഇടുങ്ങിയ വഴികള്‍ രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാക്കി; നാല് പേര്‍ പിടിയില്‍

Spread the love

ബാഗ: ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണമായത് ക്ലബ്ബിനുള്ളിലെ കരിമരുന്ന് പ്രയോഗമെന്ന് റിപ്പോർട്ട്.

video
play-sharp-fill

ബാഗയിലെ ബിർച്ച്‌ ബൈ റോമിയോ ലൈൻ എന്ന നൈറ്റ് ക്ലബ്ബിലുണ്ടായ അഗ്നിബാധയ്ക്ക് കാരണമായത് കരിമരുന്ന് പ്രയോഗമെന്നാണ് ഗോവ മുഖ്യമന്ത്രി പ്രമോദ സാവന്തിന് ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

നിശാക്ലബ്ബിലെ ഇടുങ്ങിയ വാതിലുകള്‍ ആളുകള്‍ക്ക് പുറത്ത് കടക്കുന്നതിലും പ്രയാസം സൃഷ്ടിച്ചു. സംഭവത്തിന് കാരണമായത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം എന്ന വാദം മുഖ്യമന്ത്രി തള്ളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം എന്നായിരുന്നു വന്ന വിവരങ്ങള്‍. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി വിശദമാക്കി. നിശാക്ലബ്ബിലെ ചീഫ് ജനറല്‍ മാനേജറും മൂന്ന് ജീവനക്കാരും അടക്കം നാല് പേർ അറസ്റ്റിലായതായാണ് മുഖ്യമന്ത്രി വിശദമാക്കിയത്.