
തിരുവനന്തപുരം: ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും.
സംസ്ഥാനത്തെ 37 വനം ഡിവിഷനുകളിലായിരുന്നു സര്‍വേ. വന്യമൃഗങ്ങള്‍ക്ക് മുന്നില്‍ അകപ്പെടാതെയും കാട്ടില്‍ നടവഴി തെളിച്ചുമായിരുന്നു ഉദ്യോഗസ്ഥര്‍ സെൻസസിന് ഇറങ്ങിയത്.
ഡിസംബര്‍ ഒന്നിന് തുടങ്ങി ഏപ്രില്‍ 1ന് തീരുന്ന കടുവകളുടെ കണക്കെടുപ്പ്. അതില്‍ ആദ്യഘട്ടം ഇന്ന് തീരും.ആദ്യ ദിനങ്ങളില്‍ കടുവയുടെ കാഷ്ടം, കാല്‍പ്പാട്, ടെറിട്ടറി അടയാളപ്പെടുത്തിയ മരത്തിലെ മാന്തല്‍ എന്നിവയായിരുന്നു തെരഞ്ഞെത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടുവയുടെ ഇരകളുടെ സാന്നിധ്യവും നിരീക്ഷിച്ചു വന്നു. 37 വനം ഡിവിഷനുകളെ 673 ബ്ലോക്കുകളാക്കി തിരിച്ചായിരുന്നു. സര്‍വേയുടെ തുടക്കം. ഉള്‍ക്കാട്ടിലെ എണ്ണമെടുപ്പ് നടപടികള്‍ സാഹസികമന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു
ഇതുവരെ ലഭിച്ച വിവരങ്ങള്‍ പ്രത്യകം തയ്യാറാക്കിയ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. ഇവയുടെ വിശകലനമാണ് രണ്ടാഘട്ടം.അത് വൈകാതെ തുടങ്ങും.
മൂന്നാംഘട്ടം ക്യാമറ ട്രാപ്പിങ് ആണ്.ഓരോ കടുവകളേയും വ്യക്തിഗതമായി തിരിച്ചറിയാനും പ്രായം കണക്കാക്കാനും ഉള്‍പ്പെടെ അത് സഹായിക്കും. പ്രായം ചെന്ന എത്ര കടുവള്‍ ഉണ്ട്, അവ കാടിറങ്ങാനുള്ള സാധ്യത എല്ലാം ക്രോഡികരിക്കാനും മുൻകരുതല്‍ എടുക്കാനും സഹായിക്കും.



