
പീരുമേട്: കാനനപാതയിൽ ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടതാവളമായ സത്രം പുല്ല് മേട് കാനന പാതയിലൂടെയുള്ള ശബരിമല തീർത്ഥാടകരുടെ യാത്രാസമയത്തിൽ മാറ്റം വരുത്തി ജില്ലാ കളക്ടർ ഡോ .ദിനേശ് ചെറുവാട്ട് ഉത്തരവിറക്കി.
രാവിലെ ഏഴ് മുതൽ ഉച്ചക്ക് പന്ത്രണ്ട് വരെയാണ് പുതിയ സമയം നേരെത്തെ ഇത് ഏഴ് മുതൽ ഉച്ചയ്ക്ക്ഒ ന്ന് വരെയായിരുന്നു.
കാനനപാതയിൽ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം, ദുർഘടമായ പാതയിൽ വെളിച്ചത്തിന്റെ അഭാവവുമാണ്ന്ന് കാണിച്ച് പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതനുസരിച്ചാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


