ശബരിമല സ്വര്‍ണക്കൊള്ള: രണ്ടാമത്തെ കേസില്‍ എ പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ രണ്ടാമത്തെ കേസില്‍ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും.

video
play-sharp-fill

ഒരു ദിസത്തെ കസ്റ്റഡി അപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് കട്ടിളപ്പാളി കേസിന് പിന്നാലെ ദ്വാരപാലക ശില്‍പ കവർച്ചയിലും എ പത്മകുമാറിനെ എസ്‌ഐടി പ്രതി ചേർത്തത്.

സ്വർണ്ണക്കൊള്ളയില്‍ ഉന്നത ഇടപെടല്‍ സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നത്. പത്മകുമാറിൻ്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിൻ്റെ ജാമ്യാപേക്ഷയിലും വാദം നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായ എൻ വാസുവിനെ റിമാൻഡ് നീട്ടാൻ ഇന്ന് കോടതിയില്‍ ഹാജരാക്കും. കള്ളപ്പണ ഇടപാട് പരിശോധിക്കാൻ കേസ് രേഖകള്‍ ആവശ്യപ്പെട്ട് ഇ ഡി സമർപ്പിച്ച അപേക്ഷ ഈ മാസം 10നാണ് വിജിലൻസ് കോടതി പരിഗണിക്കുന്നത്.