
ചെന്നൈ: നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) ഡിസംബർ 16-ന് ഈറോഡിൽ നടത്താൻ നിശ്ചയിച്ച റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു. ഈറോഡ്-പെരുന്തുറൈ റോഡിലെ ഗ്രൗണ്ടിൽ റാലി നടത്താനായിരുന്നു പാർട്ടി അധികൃതർ അപേക്ഷ നൽകിയിരുന്നത്.
സ്ഥലം സന്ദർശിച്ച ഈറോഡ് പോലീസ് സൂപ്രണ്ട് എ. സുജാതയാണ് റാലിക്ക് അനുമതി നൽകാൻ കഴിയില്ലെന്ന് അറിയിച്ചത്. റാലിയിൽ 70,000 പേരെയാണ് ടി.വി.കെ പ്രതീക്ഷിക്കുന്നത്. ഇത്രയധികം ആളുകളെ ഉൾക്കൊള്ളാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല.
സ്ഥലം സന്ദർശിച്ചതിനു പിന്നാലെ പൊലീസ് സൂപ്രണ്ട് എ.സുജാത അനുമതി നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
70,000 പേരെ പ്രതീക്ഷിക്കുന്നതായാണ് ടിവികെ അറിയിച്ചത്. വൻ ജനക്കൂട്ടമുണ്ടാകുമെന്നതും വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലമില്ലെന്നതും പരിഗണിച്ചാണ് അനുമതി നിഷേധം. ആദ്യം റോഡ് ഷോ നടത്താനായിരുന്നു ടിവികെ പദ്ധതിയിട്ടത്.
പിന്നീട് ഇത് സ്വകാര്യ സ്ഥലത്ത് നിയന്ത്രണങ്ങളോടെയുള്ള റാലിയാക്കി മാറ്റി അനുമതി തേടുകയായിരുന്നു. ടിവികെയിൽ ചേർന്ന മുൻ എഐഎഡിഎംകെ മന്ത്രി സെങ്കോട്ടയ്യന്റെ ശക്തികേന്ദ്രമാണ് ഈറോഡ്.
തന്റെ ജനപിന്തുണ കാണിക്കാനുള്ള അവസരമായാണ് ഈറോഡിൽ സെങ്കോട്ടയ്യന്റെ നേതൃത്വത്തിൽ റാലിക്ക് ഒരുങ്ങിയത്.
ഡിസംബർ 9ന് വിജയ് പുതുച്ചേരിയിൽ റാലി നടത്തുന്നുണ്ട്. ഇതിനായി പുതിയ നിബന്ധനകൾ പൊലീസ് നൽകിയിരിക്കുകയാണ്. പങ്കെടുക്കുന്നവരുടെ എണ്ണം, അതിർത്തി നിർണയം എന്നിവയിലാണ് പ്രധാനമായും നിയന്ത്രണം.
41 പേർ കൊല്ലപ്പെട്ട കരൂർ ദുരന്തത്തിന് ശേഷം പാർട്ടി നടത്തുന്ന ആദ്യ റാലിയാണിത്. കരൂർ ദുരന്തത്തിനു ശേഷമാണ് റാലികൾക്കും പൊതുയോഗങ്ങൾക്കും തമിഴ്നാട് പൊലീസ് കർശന ഉപാധികൾ കൊണ്ടുവന്നത്.



