പ്രഷർ കുക്കറിൽ, 10 മിനിറ്റിനുള്ളിൽ കൊതിയൂറും ചെമ്മീൻ ബിരിയാണി

Spread the love

കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയിൽ അസ്സൽ ചെമ്മീൻ ബിരിയാണി തയാറാക്കാം.

video
play-sharp-fill

ആവശ്യമുള്ള വസ്തുക്കള്‍

1 ചെമ്മീന്‍ 500 ഗ്രാം
2 ബസ്മതി അരി(ബിരിയാണി അരി) 3 കപ്പ്
3 നെയ്യ്- 5 ടീസ്പൂണ്‍
4 സവോള- 1 വലുത്
5 തക്കാളി 1 വലുത്
6 പച്ചമുളക്- അഞ്ചെണ്ണം
7 ഇഞ്ചി- ഒരു ചെറിയ കഷണം
8 വെളുത്തുള്ളി – 4അല്ലി
9 മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
10 മുളക് പൊടി- ഒരു ടീസ്പൂണ്‍
11 കശുവണ്ടിപ്പരിപ്പ് -10എണ്ണം
12 തേങ്ങാപ്പാല്‍ 1കപ്പ്
13 മല്ലിയില- ആവശ്യത്തിന്
14 പുതിനയില -ആവശ്യത്തിന്
15 വെള്ളം- 5കപ്പ്
16 ഏലയ്ക്ക -2എണ്ണം
17 കറുവപ്പട്ട – രണ്ടു കഷണം
18 ഗ്രാമ്പൂ- 3 എണ്ണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ നന്നായി തൊലികളഞ്ഞ് കഴുകി വെള്ളം വാര്‍ത്ത് വയ്ക്കുക. അരിയും നന്നായി കഴുകി വെള്ളം വാര്‍ത്ത് വയ്ക്കണം.

പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നവ ഒരുമിച്ച് പേസ്റ്റാക്കുക. പ്രഷര്‍ കുക്കര്‍ ചൂടാകുമ്പോള്‍ 5ടീസ്പൂണ്‍ നെയ്യ് ഒഴിയ്ക്കുക ഇതിലേയ്ക്ക ഏലയ്്ക, ഗ്രാമ്പൂ, കശുവണ്ടിപ്പരിപ്പ്്, കറുവപ്പട്ട കഷണങ്ങള്‍ എന്നിവ ഇട്ട്, കുറച്ച് നേരം വറുക്കുക. ഇതിലേയ്ക്ക് അരിഞ്ഞുവച്ച സവോളയിട്ട് വീണ്ടും നന്നായി ഇളക്കുക.

സവോള നന്നായി വഴന്നാല്‍ അതിലേയ്ക്ക് തക്കാളി കഷണങ്ങള്‍ ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് വീണ്ടും ഇളക്കുക. ഇവ നന്നായി ചേര്‍ന്നുകളിഞ്ഞാല്‍ അതിലേയ്ക്ക് കഴുകിവച്ച ചെമ്മീനും തയ്യാറാക്കിവച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവയും ചേര്‍ക്കുക. ചെമ്മീനിന്റെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കുക.

പച്ചമണം മാറുമ്പോള്‍ ഇതിലേയ്ക്ക് അരി ചേര്‍ത്ത് നന്നായി ഇളക്കണം. പിന്നീട് തേങ്ങാപ്പാല്‍, വെള്ളം, മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി കുക്കര്‍ അടച്ച് വെയ്റ്റ് ഇട്ട് വെയ്ക്കുക. രണ്ട് വിസിലുകള്‍ വന്ന് കഴിയുമ്പോള്‍ മാറ്റിവച്ച് ചൂട് മാറിയശേഷം എടുത്ത് നന്നായി ഇളക്കി വിളമ്പുക