play-sharp-fill
കേരളത്തെ നടുക്കി വീണ്ടും പ്രണയപ്പക: രാഖിയെ കൊലപ്പെടുത്തിയത് വിവാഹത്തിന് എതിരു നിന്നതിനെ തുടർന്നെന്ന് പൊലീസിനു വ്യക്തമായ സൂചന; കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപാതകം; പ്രതിയിലേയ്‌ക്കെത്തുന്ന സൂചനകൾ ശക്തമാക്കി

കേരളത്തെ നടുക്കി വീണ്ടും പ്രണയപ്പക: രാഖിയെ കൊലപ്പെടുത്തിയത് വിവാഹത്തിന് എതിരു നിന്നതിനെ തുടർന്നെന്ന് പൊലീസിനു വ്യക്തമായ സൂചന; കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപാതകം; പ്രതിയിലേയ്‌ക്കെത്തുന്ന സൂചനകൾ ശക്തമാക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കി തുടർച്ചയായി പ്രണയപ്പകയിൽ പെൺകുട്ടികൾ വെന്തു തീരു്ന്നു. തിരുവനന്തപുരത്ത് ഏറ്റവും ഒടുവിൽ രാഖിയെന്ന പെൺകുട്ടിയുടെ കൊലപാതകത്തിൽ കലാശിച്ചത് പ്രണയപ്പകയും തുടർന്നുള്ള സംഭവങ്ങളുമാണെന്നാണ് പുറത്തു വരുന്ന സൂചനകൾ. തിരുവനന്തുരം അമ്പൂരിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പൂവാർ പുത്തൻകടയിൽ രാജന്റെ മകൾ രാഖിയാണ് (29)ഏറ്റവും ഒടുവിൽ പ്രണയത്തിന്റെ പകയിൽ നീറിയൊടുങ്ങിയത്. ആറുവർഷമായി പ്രണയത്തിലായിരുന്ന രാഖിയെ കൊലപ്പെടുത്താൻ കൃത്യമായ ആസൂത്രണമാണ് മുഖ്യപ്രതിയായ അഖിലേഷ് നടത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന.
ദിവസങ്ങൾ നീണ്ട ആസൂത്രണമാണ് കൃത്യത്തിന് വേണ്ടി നടന്നതെന്നാണ് കേസിൽ ഇപ്പോൾ കസ്റ്റഡിയിലുള്ള ആദർശിൻറെ മൊഴി. പ്രണയത്തിൽ നിന്നും പിൻമാറാൻ രാഖി തയാറായില്ലെങ്കിൽ കൊല്ലാൻ തന്നെ തീരുമാനിച്ചാണ് അഖിലേഷ് രാഖിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.

കഴിഞ്ഞമാസം 21 ന് തർക്കങ്ങൾ പറഞ്ഞുതീർക്കാനെന്ന പേരിലായിരുന്നു രാഖിയെ വിളിച്ചുവരുത്തിയത്. തൃപ്പരപ്പുള്ള ഒരു സൂഹൃത്തിൻറെ കാറിലാണ് നെയ്യാറ്റിൻകരയിൽ നിന്നും രാഖിയേയും കൂട്ടി അഖിലേഷ് വീട്ടിലെത്തിയത്. തന്നെ വിവാഹം ചെയ്യണമെന്ന് രാഖി നിർബന്ധം പിടിക്കുകയും അഖിലേഷുമായി തർക്കമാവുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഖിയുടെ നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ കാർ സ്റ്റാർട്ട് ചെയ്ത് ആക്‌സിലേറ്റർ നൽകി റൈസ് ചെയ്തുകൊണ്ടിരുന്നതായും ആദർശ് വെളിപ്പെടുത്തി. കാറിനുള്ളിൽ രാഖിയുടെ മരണം ഉറപ്പാക്കിയശേഷം വണ്ടി നിർമ്മാണം നടന്നുകൊണ്ടിരുന്ന വീടിന്റെ കോമ്പൗണ്ടിൽ ഒതുക്കി. പകൽ സമയത്ത് വീടിന്റെ പറമ്പിൽ പുല്ലുചെത്തി വൃത്തിയാക്കുന്നതിനിടെ വെട്ടിയിട്ടിരുന്ന നാലടിയോളം ആഴമുള്ള കുഴിയിൽ മൃതദേഹം നഗ്‌നമാക്കി കുഴിച്ചുമൂടി. മൃതദേഹം ദുർഗന്ധം വമിക്കാതെ പെട്ടെന്ന് അഴുകിപോകാനായാണ് ഉപ്പ് വിതറിയതെന്ന് ആദർശ് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവ ദിവസം രാഖിയെ അഖിലേഷ് വിളിച്ചതായും ആദർശുമായി സംഭവ ദിവസവും ശേഷവും തുടർച്ചയായി വിളിച്ചിരിക്കുന്നതായും കണ്ടെത്തി. തുടർന്നാണ് ആദർശിനെ കസ്റ്റഡിയിലെടുത്തത്.
അഖിലേഷിൻറെ പുതിയതായി പണിയുന്ന വീട്ടുവളപ്പിലായിരുന്നു മൃതദേഹം കുഴിച്ചിട്ടത്. മൃതദേഹത്തിൽ ഉപ്പ് വിതറിയ ശേഷമായിരുന്നു കുഴിച്ചിട്ടത്.

പിന്നീട് വസ്ത്രങ്ങൾ വീട്ടുവളപ്പിലിട്ട് കത്തിച്ചുകളയുകയും ചെയ്തു. ഇതിനെല്ലാം താൻ സഹായിച്ചുവെന്നും ആദർശ് മൊഴിയിൽ വ്യക്തമാക്കി. അഖിലേഷ് മറ്റൊരു യുവതിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തതായിരുന്നു രാഖിയെ പ്രകോപിപ്പിച്ചത്. ആ വിവാഹം നടക്കാൻ അനുവദിക്കില്ലെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും പൊലീസിൽ പരാതിപ്പെടുമെന്നും രാഖി പറഞ്ഞിരുന്നു.

തിരുപുറം പുത്തൻകട ജോയ് ഭവനിൽ രാജൻറെ മകൾ രാഖിയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സംഭവത്തിൽ അമ്പൂരി തട്ടാംമുക്ക് സ്വദേശിയും സൈനികനുമായി അഖിലേഷ് നായർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഖിലേഷിനെ തിരക്കി ജില്ലാ പൊലീസ് സംഘം ഡൽഹിയിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ഇയാളെ ഇവിടെ നിന്നും അറസ്റ്റ് ചെയ്ത് കേരളത്തിൽ എത്തിക്കുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇയാളും സഹോദരൻ രാഹുലും ഒളിവിലാണ്. മൊബൈൽ ഫോണിൽ വന്ന മിസ്ഡ് കോളിൽ നിന്നാണ് അഖിലേഷും രാഖിയും സൗഹൃദത്തിലാവുന്നത്.
ഇതിനിടെ കൊലപാതകത്തിൽ പങ്കില്ലെന്ന് മുഖ്യപ്രതി അഖിലേഷ് പ്രമുഖ ചാനലിനോടു വെളിപ്പെടുത്തി. ലഡാക്കിലെ സൈനികതാവളത്തിലാണ് താൻ ഇപ്പോഴുള്ളതെന്നും അവധിയെടുത്ത് നാട്ടിലെത്തി പൊലീസിനെ വിവരങ്ങൾ ധരിപ്പിക്കുമെന്നും ഇയാൾ അറിയിച്ചു. കൊല്ലപ്പെട്ട ദിവസം രാഖിയെ കണ്ടിരുന്നുവെന്നും കാറിൽ കയറ്റി ധനുവച്ചപുരത്ത് ഇറക്കിയതായും അഖിലേഷ് പറയുന്നു. പ്രണയബന്ധം അവസാനിപ്പിക്കാൻ രാഖിയോട് ആവശ്യപ്പെട്ടെങ്കിലും രാഖി വഴങ്ങിയില്ലെന്നും ഇയാളുടെ വെളിപ്പെടുത്തലിലുണ്ട്.
രാഖിലെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കഴുത്തെല്ലുകൾക്ക് പൊട്ടലുണ്ട്. ആന്തരിക അവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. പീഡനത്തിനിരയായോ എന്നറിയാൻ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും.

യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ സൈനികനായ മുഖ്യപ്രതിയെ കസ്റ്റഡിയിൽ കിട്ടാൽ പൊലീസ് സൈന്യത്തെ സമീപിച്ചിരുന്നു.

ആദർശിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഖിലേഷിന്റെ വീടിന്റെ പരിസരത്ത് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെ പൊലീസ് അഖിലേഷ് ജോലി നോക്കുന്ന മിലിട്ടറി ക്യാമ്പിലെ കമാൻഡറുമായി ബന്ധപ്പെട്ടു. മിലിട്ടറി ക്യാമ്പിൽ കസ്റ്റഡിയിലായ അഖിലേഷിനെ നാട്ടിലെത്തിക്കാൻ പൊലീസ് അവിടേക്ക് തിരിക്കും. രാഖിയുടെ തിരോധാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി മനസിലാക്കി നാട്ടിൽ നിന്ന് മുങ്ങിയ അഖിലേഷിന്റെ സഹോദരൻ രാഹുലിനുവേണ്ടിയും തെരച്ചിൽ ശക്തമാക്കി.