
തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ കുറ്റപത്രം സമർപ്പിച്ച് പൊലീസ്.
ശ്യാമിലിയെ മര്‍ദ്ദിച്ച കേസില്‍ ബെയ്ലിന് ദാസിനെതിരെയാണ് വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍, തടഞ്ഞു വെക്കല്‍ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജൂനിയർ അഭിഭാഷകരുടെ തര്‍ക്കത്തിനിടെയാണ് മർദനമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മെയ് 13 നാണ് സംഭവം നടന്നത്. അടികൊണ്ട് താഴെ വീണിട്ടും എഴുന്നേല്‍പ്പിച്ച് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.
അതേസമയം, അടുത്ത മാസം 23 ന് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും. സംഭവ ശേഷം ഒളിവില്‍ പോയ ബെയലിൻ ദാസിനെ മൂന്നാം ദിവസമാണ് പിടികൂടിയത്.



