തദ്ദേശ തെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ ഒരുക്കങ്ങൾ പൂർണം; പോളിംഗ് ദിവസം ജില്ലയിൽ പൊതു അവധി

Spread the love

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കോട്ടയം ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.

video
play-sharp-fill

ഡിസംബർ ഒന്‍പതിന് രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് ജില്ലയില്‍ പോളിംഗ്.

ആറു മണി വരെ വരിയിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരമൊരുക്കും. തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചരണം ഞായാറാഴ്ച(ഡിസംബർ 7) വൈകുന്നേം ആറുമണിക്ക് അവസാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോളിംഗ് ദിവസം ജില്ലയിൽ പൊതു അവധിയായിരിക്കും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രങ്ങളായും പോളിംഗ് ബൂത്തുകളായും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ എട്ട്, ഒന്‍പത് തീയതികളില്‍ അവധിയായിരിക്കും.