കണ്ണിൽ കണ്ട ആപ്പുകൾ എല്ലാം ഇൻസ്റ്റാൾ ചെയ്യുന്നവരാണോ നിങ്ങൾ? സൂക്ഷിച്ചില്ലേൽ പണി കിട്ടും; മുന്നറിയിപ്പുമായി കേരള പോലീസ്

Spread the love

ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ ഓൺലൈൻ ബാങ്കിംഗ്, ഷോപ്പിംഗ്, പഠനം, വിനോദം തുടങ്ങി അനവധി ആവശ്യങ്ങൾക്കായി അനവധി ആപുകൾ നമ്മൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. എന്നാൽ എല്ലാ ആപ്പുകളും സുരക്ഷിതമാണെന്ന് ഉറപ്പായി പറയാൻ സാധിക്കില്ല.

video
play-sharp-fill

അതിനാല്‍ ഫോണില്‍ ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരള പൊലീസ് അവരുടെ സാമൂഹികമാധ്യമ പേജില്‍ പോസ്റ്റ് പങ്കുവെച്ചു.

ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
സാധാരണ ആപ്പുകളുടെ വിശദാംശങ്ങളില്‍ ഡെവലപ്പറുടെ പേരും ആപ്പിന്റെ പേരും ഉണ്ടാകും. സംശയം തോന്നിയാല്‍ അത് നിയമാനുസൃതമുള്ളതാണോ, ഡെവലപ്പറുടെ വിശദാംശങ്ങള്‍ തുടങ്ങിയവ നമുക്ക് സെർച്ച്‌ ചെയ്തു കണ്ടെത്താം. ആപ്പുകളുടെ വിശദാംശങ്ങള്‍ നല്കിയിട്ടുള്ളവയില്‍ സ്പെല്ലിങ് / ഗ്രാമർ തെറ്റുകളും ശ്രദ്ധിക്കുക. അങ്ങനെ കാണുന്നവ വ്യാജ ആപ്പുകളായിരിക്കും. അപ്രകാരം സംശയം തോന്നിയാല്‍ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച്‌ വ്യക്തത വരുത്താവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ളേ/ആപ്പ് സ്റ്റോറില്‍ കാണുന്ന ആപ്പുകളുടെ യൂസർ റിവ്യൂ പരിശോധിക്കുക.

പ്രവർത്തനത്തിന് ആവശ്യമായ പെർമിഷനുകള്‍ മാത്രം നല്‍കി വേണം ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യേണ്ടത്. അഡ്മിനിസ്ട്രേഷൻ പെർമിഷൻ ആവശ്യപ്പെടുന്ന ആപ്പുകള്‍ അപകടകാരികളാണ്. അഡ്മിനിസ്ട്രേഷൻ പെർമിഷൻ നല്‍കുന്നതോടെ പ്രസ്തുത ആപ്പിന് നമ്മുടെ മൊബൈലിലെ എന്തിലും ഏതു തരത്തിലുള്ള മോഡിഫിക്കേഷൻ നടത്താനും പാസ്സ്‌വേർഡ്, സ്റ്റോറേജ് ഉള്‍പ്പെടെ മുഴുവൻ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും.

ആപ്പ് ആവശ്യപ്പെടുന്ന പെർമിഷൻ കൃത്യമായി മനസിലാക്കുക. ചില ആപ്പുകള്‍ക്ക് നമ്മുടെ ലൊക്കേഷനും മെയിലും ഫോണ്‍ നമ്ബറും മറ്റും default ആയി തന്നെ അറിയാൻ കഴിയും. ആപ്പുകള്‍ക്ക് ഏറ്റവും അത്യാവശ്യമുള്ള പെർമിഷനുകളാണ് നല്‍കുന്നത് എന്ന് ഉറപ്പുവരുത്തുക. അല്ലാത്തവ ഡൌണ്‍ലോഡ് ചെയ്യാതിരിക്കുക.

ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്തശേഷവും അതിന് മുൻപും, നല്‍കിയതും ആവശ്യപ്പെട്ടതുമായ പെർമിഷനുകള്‍ നിരീക്ഷിക്കുക. പ്രൈവസി സെറ്റിംഗ്സ് ഉറപ്പാക്കുക.