പാലക്കാട് അട്ടപ്പാടി പുതൂരിൽ കടുവ സെൻസസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

Spread the love

പാലക്കാട്: പാലക്കാട് അട്ടപ്പാടി പുതൂരിൽ കടുവ സെൻസസിനിടെയുണ്ടായ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്.  സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു.

video
play-sharp-fill

രക്ഷപ്പെട്ട ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി സംഘത്തിന്റെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുള്ളി വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുതൂരില്‍ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടില്‍ കുടുങ്ങിയിരുന്നു, ഇതേ മേഖലയിലാണ് ഇന്നത്തെയും സംഭവം.