
ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞ നടപടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അറസ്റ്റ് കോടതി തടഞ്ഞത് തികച്ചും സ്വാഭാവികമായ നടപടിയാണ് എന്നാണ് മുഖ്യമന്ത്രി തൃശ്ശൂരില്‍ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ സംസാരിക്കവെ വ്യക്തമാക്കിയത്.
രാഹുൽ മനക്കൂട്ടത്തിലിന്റെ അറസ്റ്റ് തടയേണ്ട ഒരാവശ്യവും പോലീസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എംഎല്‍എയെ മനഃപൂർവ്വം അറസ്റ്റ് ചെയ്യാതിരിക്കുകയാണ് എന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


