മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ കുഴഞ്ഞുവീണയാള്‍ക്ക് രക്ഷകനായി ഡോ. ജോ ജോസഫ്; സിപിആര്‍ നല്‍കി ജീവൻ രക്ഷിച്ചു

Spread the love

കൊച്ചി : കലൂർ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ കുഴഞ്ഞു വീണയാളുടെ ജീവൻ രക്ഷിച്ച്‌ പ്രമുഖ ഹൃദ്‌രോഗ വിദഗ്ദ്ധൻ ഡോ.ജോ ജോസഫ്. വേദിയിലിരിക്കുകയായിരുന്ന ഡോ. ജോ ജോസഫ് പത്തനംതിട്ട സ്വദേശിയായ സജിയുടെ ജീവനാണ് രക്ഷിച്ചത്. ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

video
play-sharp-fill

മുഖ്യമന്ത്രിയുടെ പ്രസംഗം നടന്നു കൊണ്ടിരിക്കുമ്ബോഴാണ് കുഴഞ്ഞു വീണയാളെ കസേരയിലിരുത്തി വേദിക്കു പിന്നിലേക്ക് പ്രവർത്തകർ ചുമന്നെത്തിച്ചത്. ഇതുകണ്ട ഡോ. ജോ ജോസഫ് രോഗിക്കരികിലെത്തി സിപിആർ നല്‍കി. മൂന്നു തവണ സിപിആർ ആവർത്തിച്ചപ്പോള്‍ രോഗി സ്വയം ശ്വസിക്കാൻ തുടങ്ങുകയും ബോധം തിരിച്ചുകിട്ടുകയും ചെയ്തു.

ഹൃദയാഘാതമാണെന്ന് മനസിലാക്കിയ ഡോ. ജോ ജോസഫ് മുഖ്യമന്ത്രിയുടെ അകമ്പടി ആംബുലൻസില്‍ രോഗിയെ ആശുപത്രിയിലെത്തിച്ചു. ജോലി ആവശ്യത്തിനായി കൊച്ചിയിലെത്തിയ പത്തനംതിട്ട സ്വദേശിയാണ് കുഴഞ്ഞുവീണത്. രോഗി അപകടഘട്ടം പിന്നിട്ട ശേഷമാണ് ഡോക്ടർ സമ്മേളന സ്ഥലത്തേക്ക് മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group