ബിജെപിയെ എതിർത്താല്‍ അനുഭവിക്കേണ്ടിവരുമെന്ന് വൈദികനെ ഭീഷണിപ്പെടുത്തി പി സി ജോർജിന്റെ അധിക്ഷേപ പ്രസംഗം:അച്ചൻ്റെ ചരിത്രം നോട്ടീസ് അടിച്ച്‌ ഇറക്കേണ്ടി വരുമെന്നും പി.സി.ജോർജ്.

Spread the love

ഈരാറ്റുപേട്ട: ബിജെ പിയെ എതിർത്താല്‍ അനുഭവിക്കേണ്ടിവരുമെന്ന് വൈദികനെ ഭീഷണിപ്പെടുത്തി പി സി ജോർജ്. തിടനാട് പള്ളിയിലെ വൈദികർക്ക് ഇളക്കം കൂടുതലാണെന്ന് അദ്ദേഹം തൻ്റെ പ്രസംഗത്തില്‍ പറഞ്ഞു.

video
play-sharp-fill

അച്ചൻ്റെ ചരിത്രം നോട്ടീസ് അടിച്ച്‌ ഇറക്കേണ്ടി വരും. അങ്ങനെ വന്നാല്‍ അച്ചൻ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് പി സി ജോര്‍ജ് തൻ്റെ പ്രസംഗത്തില്‍ പറഞ്ഞു.

തന്നെക്കൊണ്ട് അത് ചെയ്യിക്കരുതെന്നും ജോർജ് പറഞ്ഞു. ഈരാറ്റുപേട്ട തിടനാട് നടത്തിയ പൊതുയോഗത്തിലാണ് പി സി ജോര്‍ജ് അധിക്ഷേപ പരാമര്‍ശം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, രാജീവ് ചന്ദ്രശേഖർ തദ്ദേശ സ്ഥാപനങ്ങളെക്കുറിച്ച്‌ പറഞ്ഞ ആക്ഷേപം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യപകമായ അഴിമതി എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.