രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിന് ഏറ്റ തിരിച്ചടി- കെ സുരേന്ദ്രൻ

Spread the love

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിന് ഏറ്റ തിരിച്ചടിയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ.

video
play-sharp-fill

കീഴ്കോടതിയുടെ വിധിപോലും പരിശോധിക്കാതെയാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞതെന്നും, രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയാണ് ഉള്ളതെന്ന് മുഖ്യമന്ത്രിക്കും പൊലീസുകാർക്കും അറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കൂടാതെ, കോടതി നടപടിയില്‍ നീതീകരണം കാണുന്നില്ലെന്നും, കൈ എത്തും ദൂരത്ത് രാഹുല്‍ ഉണ്ടായിട്ടും അറസ്റ്റ് ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

അറസ്റ്റ് ചെയ്യാൻ സർക്കാരിന് താല്‍പ്പര്യമില്ല. തെരഞ്ഞെടുപ്പ് വരെ നീട്ടി കൊണ്ടുപോകാനാണ് സിപിഐഎം ശ്രമിച്ചതെന്ന് അദേഹം കുറ്റപ്പെടുത്തി. ലൈംഗിക പീഡന -ഭ്രൂണഹത്യാകേസിലാണ് ഹൈക്കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഈ മാസം 15 വരെയാണ് അറസ്റ്റ് തടഞ്ഞത്. പ്രതി ഉന്നയിച്ച വാദങ്ങള്‍ കേള്‍ക്കണമെന്നും കുറ്റം ചെയ്യാത്ത ഒരാളും ശിക്ഷിക്കപ്പെടരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group