
നാട്ടകം: പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം കാർഷിക മേഖലയിൽ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി നാട്ടകം കൃഷിഭവൻ്റെ കീഴിലുള്ള ഗ്രാവ് – ചേക്കാക്കരി – നാടൻ കരി പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള വിത്തു വിതയ്ക്കലിന് തുടക്കമായി.
കൃഷി അസിസ്റ്റൻ്റ് സരിതാ ബായ്, രമ്യ എന്നിവർ ചേർന്ന് ഉദ്ഘാടനം നടത്തി. പാടശേഖരത്തിൽ ഡ്രോൺ വഴി വിതവിതരണം നടത്തുന്നത് കർഷകർക്ക് ചെലവും സമയവും ലഘൂകരിക്കുന്നതിനൊപ്പം, കൃഷിയുടെ കാര്യക്ഷമത വർധിപ്പിക്കാനും സഹായകമാകുന്നു.
പാടശേഖരത്തിലെ കൃഷിക്കാരായ കെ.ആർ. ജയകുമാർ, കെ.എസ്. സാബു മോൻ, വി.കെ. ഷാജിമോൻ, പി.സി. രാജപ്പൻ, ജി.ജയകുമാർ, സാബു സൈമൺ, കെ.ആർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


