
വിശാഖപട്ടണം: ഇന്ത്യ – ദക്ഷിണാഫ്രിക്ക നിര്‍ണായക മൂന്നാം ഏകദിനം ഇന്ന്.
വിശാഖപട്ടണത്ത് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ഇന്ന് ജയിക്കുന്നവര്‍ക്ക് ഏകദിന പരമ്പര സ്വന്തമാക്കാം.
വിശാഖപട്ടണത്ത് ഇരുവരും പരമ്പര വിജയം ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ സമ്മര്‍ദം ടീം ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ് പരമ്പരയില്‍ തോറ്റമ്പിയ ഇന്ത്യക്ക് ഏകദിന പരന്പരയിലെ തോല്‍വികൂടി താങ്ങാനാവില്ല. 358 റണ്‍സ് നേടിയിട്ടും പ്രതിരോധിക്കാനാവാത്ത ബൗളിംഗ് നിരയാണ് ആശങ്ക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിശ്രമം നല്‍കിയ ജസ്പ്രിത് ബുമ്രയുടെ അഭാവം നികത്താനാവുന്നില്ല. അര്‍ഷ്ദീപ് സിംഗും പ്രസിദ്ധ് കൃഷ്ണയും ഹര്‍ഷിത് റാണയും അവസരത്തിനൊത്തുയര്‍ന്നാലെ ഇന്ത്യക്ക് രക്ഷയുള്ളൂ. കുല്‍ദീപ് യാദവ്,രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ ത്രയത്തിനും ഉത്തരവാദിത്തമേറെ.
ആരാധകര്‍ ഉറ്റുനോക്കുന്നത് ഹാട്രിക് സെഞ്ച്വറി ലക്ഷ്യമിടുന്ന വിരാട് കോലിയുടെ ബാറ്റിലേക്ക്. 2018ല്‍ ഹാട്രിക് സെഞ്ച്വറി നേടിയിട്ടുള്ള കോലി വിശാഖപട്ടണത്ത് കളിച്ച ഏഴ് ഏകദിനത്തില്‍ മൂന്ന് സെഞ്ച്വറി ഉള്‍പ്പടെ 587 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്.



