സ്‌പോട്ടിഫൈയില്‍ ഒന്നാം സ്ഥാനം തൂക്കി ആ ഹിറ്റ് ഗാനം; ഇനി ആര് വന്നാലും അനിരുദ്ധിന്റെ തട്ട് താണ് തന്നെ ഇരിക്കും

Spread the love

ഏറെ ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. അനിരുദ്ധിന്റേതായി പുറത്തിറങ്ങുന്ന പാട്ടുകള്‍ എല്ലാം നിമിഷനേരങ്ങള്‍ കൊണ്ടാണ് വൻ ഹിറ്റ് ആയി മാറുന്നത്. ഗാനങ്ങള്‍ക്കൊപ്പം അനിരുദ്ധിന്റെ പശ്ചാത്തലസംഗീതത്തിനും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ സ്പോട്ടിഫൈയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കേട്ട സൗത്ത് ഇന്ത്യന്‍ ആല്‍ബവും അനിരുദ്ധിന്റെ പേരിലാണ്.

video
play-sharp-fill

രജനി ചിത്രം കൂലിയിലെ ഗാനങ്ങളാണ് ഇത്തവണ സ്പോട്ടിഫൈയില്‍ ഒന്നാം സ്ഥാനത്തെത്തിയ സൗത്ത് ഇന്ത്യന്‍ ആല്‍ബം. കൂലിയിലെ ‘മോണിക്ക’ എന്ന ഗാനമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കേട്ട തമിഴ് ഗാനങ്ങളില്‍ ഒന്നാം സ്ഥാനം കൈക്കലാക്കിയത്. വമ്പൻ വരവേല്‍പ്പായിരുന്നു കൂലിയിലെ ഗാനങ്ങള്‍ക്ക് ലഭിച്ചത്. ചിത്രം സമ്മിശ്ര പ്രതികരണമാണ് സ്വന്തമാക്കിയതെങ്കിലും ഗാനങ്ങള്‍ വലിയ തരത്തില്‍ സ്വീകരിക്കപ്പെട്ടു.

‘മോണിക്ക’ സോങ്ങിൽ  മലയാളികളുടെ പ്രിയതാരം സൗബിന്റെ ഡാൻസ് കൂടെ ആയപ്പോൾ പാട്ട് കൂടുതൽ വൈറലായിരുന്നു. ആ സമയത്ത് സോഷ്യൽ മീഡിയ ഒക്കെ അടക്കി ഭരിച്ചിരുന്നു മോണിക്ക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group