സമൂഹമാധ്യമങ്ങളിൽ വൈറലായ 19 മിനിറ്റ് വീഡിയോ ലിങ്കിന് പിന്നിൽ വൻ സൈബർ തട്ടിപ്പ്; മുന്നറിയിപ്പുമായി വിദഗ്ധർ

Spread the love

ന്യൂഡല്‍ഹി: 19 മിനിറ്റ് വീഡിയോ എന്ന പേരില്‍ സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയുടെ പിന്നിൽ തട്ടിപ്പ്. ഈ വീഡിയോയുടെ 3ലിങ്ക് എന്ന പേരിലാണ് സൈബര്‍ തട്ടിപ്പുകാരുടെ ലിങ്കുകളും പ്രചരിക്കുന്നത്.

video
play-sharp-fill

സാമൂഹികമാധ്യമങ്ങളായ എക്‌സിലും ഇന്‍സ്റ്റഗ്രാമിലും അടക്കം 19 മിനിറ്റ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് എന്ന പേരില്‍ പല ലിങ്കുകളും പ്രചരിക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് 19 മിനിറ്റും 34 സെക്കന്‍ഡും ദൈര്‍ഘ്യമുണ്ടെന്ന് പറയുന്ന ഒരു സ്വകാര്യവീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ചയായത്.

ബംഗാളില്‍നിന്നുള്ള കണ്ടന്റ് ക്രിയേറ്ററായ യുവാവും സുഹൃത്തായ പെണ്‍കുട്ടിയുമാണ് വീഡിയോയിലുള്ളതെന്നായിരുന്നു പലരുടെയും അവകാശവാദം. ഇതിനുപിന്നാലെ തങ്ങളുടെ ഫോണില്‍നിന്ന് ഒരു സുഹൃത്ത് വീഡിയോ ചോര്‍ത്തി പ്രചരിപ്പിച്ചതാണെന്നും ബംഗാളില്‍നിന്നുള്ള കണ്ടന്റ് ക്രിയേറ്റര്‍ അവകാശപ്പെട്ടു. എന്നാൽ ഈ വീഡിയോയുടെ രണ്ടാംഭാഗവും മൂന്നാംഭാഗവും ഉണ്ടെന്ന രീതിയിലും മറ്റ് ലിങ്കുകൾ പ്രചരിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം സ്വകാര്യവീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സൈബര്‍ കുറ്റകൃത്യമാണെന്ന ധാരണയില്ലാതെയാണ് പലരും ഇത്തരം ലിങ്കുകള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം ലിങ്കുകളില്‍ പ്രവേശിച്ചാല്‍ ഫോണിലെ വിവരങ്ങള്‍ ചോരുകയോ ഓണ്‍ലൈന്‍ ബാങ്കിങ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുകയോ ചെയ്യുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.