
കോട്ടയം: നവീകരണത്തിന്റെ ഭാഗമായി മണിപ്പുഴ– ദിവാൻ കവല റോഡിന്റെ വശങ്ങൾ വീണ്ടെടുത്ത് ടാർ ചെയ്യാൻ തുടങ്ങി. ഇതോടെ തിരക്കുള്ള സമയങ്ങളിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും.
ഈരയിൽക്കടവ് ബൈപാസ് വന്നുചേരുന്നയിടത്ത് റോഡിന് നടുവിലുള്ള കോൺക്രീറ്റ് കൈവരി കഴിഞ്ഞ ദിവസം പൊളിച്ചുനീക്കി. ഈ കൈവരി മാറ്റി ടാർ ചെയ്യുന്നതോടെ ടാറിങ്ങിന് 6 മീറ്റർ വീതി ലഭിക്കും.ഇവിടെ കനാലിന് കുറുകെ സമാന്തരമായി നിർമിച്ച 2 പാലങ്ങളെ വേർതിരിക്കാനായാണ് നടുവിൽ കോൺക്രീറ്റ് കൈവരി നിർമിച്ചത്. ഇത് ഒട്ടേറെ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമായിരുന്നു.
മണിപ്പുഴ മുതൽ ദിവാൻ കവല വരെ റോഡ് വർഷങ്ങളായി തകർച്ചയിലാണ്. റോഡിന്റെ പലഭാഗത്തും ടാറിങ്ങിന് 4 മീറ്റർ മാത്രമാണ് വീതിയുള്ളത്.റെയിൽവേ മേൽപാലത്തിന്റെ മണിപ്പുഴയിൽനിന്നുള്ള സമീപന പാതയിൽ വെള്ളക്കെട്ട് മൂലം റോഡ് തകർന്നിടത്ത് കോൺക്രീറ്റ് ബ്ലോക്ക് ഇടുന്നതും ആരംഭിച്ചു. കഴിഞ്ഞ ബജറ്റിൽ അനുവദിച്ച 5 കോടി രൂപ ഉപയോഗിച്ചാണ് പണി നടത്തുന്നത്. ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് ടാർ ചെയ്യുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


