
കണ്ണൂർ: കണ്ണൂർ പാനൂരില്‍ ഡോക്ടറുടെ ഭാര്യയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ. സുരേന്ദ്രൻ്റെ ഭാര്യ റീനയെയാണ് വീട്ടു കണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കിണറ്റില്‍ കണ്ടത്. പാനൂരില്‍ നിന്നും ഫയർഫോഴ്സെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പാനൂർ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.


