
തിരുവനന്തപുരം:മുൻകൂർ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
പല കോണുകളില്‍ നിന്ന് സമ്മർദ്ദമുയർന്നിട്ടും പാർട്ടി പദവികളില്‍ നിന്നും, പ്രവർത്തനങ്ങളില്‍ നിന്നും പിൻവാങ്ങാൻ കൂട്ടാക്കാതെയാണ് രാഹുല്‍ ഇതുവരെ മുമ്ബോട്ടു പോയത്. ഇപ്പോള്‍ കോടതി ജാമ്യാപേക്ഷ നിരസിച്ചതോടെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിരിക്കുകയാണ്. അതെസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഇനിയും രാജി വെച്ചിട്ടില്ല.
രാഹുലുമായി ഇക്കാര്യം ചർച്ച ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. അദ്ദേഹത്തെ ഫോണില്‍ കിട്ടിയിട്ടില്ല. ഫോണില്‍ കിട്ടിയാലുടൻ രാജി ആവശ്യപ്പെടാനാണ് കെപിസിസി ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുലിന്റെ രാജി പരസ്യമായി കെപിസിസി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ട് പ്രസ്താവന ഇറക്കിയിട്ടുണ്ട്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെ. മുരളീധരന് ഉള്‍പ്പടെയുള്ളവര്രും രാജി വേണമെന്ന ആവശ്യക്കാരാണ്.
രാഹുല്‍ രാജി വെക്കുമോ? ഈ ചോദ്യത്തിനാണ് ഇനി രാഷ്ട്രീയകേരളം മറുപടി തേടുന്നത്. രാജി വെക്കാതെ, പദവികളെ മുറുകെപ്പിടിക്കാൻ അവസാന നിമിഷം വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഓരോ ഘട്ടത്തിലും ശ്രമിച്ചിരുന്നു.
പരാതി ഉയർന്ന ആദ്യഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെപ്പിക്കാൻ പാർട്ടിക്ക് കടുത്ത സമ്മർദ്ദം ചെലുത്തേണ്ടി വന്നതായി വാർത്തയുണ്ടായിരുന്നു. പുതിയ ആരോപണങ്ങള്‍ വന്നതിനു ശേഷവും എംഎല്‍എ സ്ഥാനത്തു നിന്ന് രാജി വെക്കാൻ വിമുഖത കാണിച്ച രാഹുലിനെ പാർട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്.
ഇനി ആവശ്യം എംഎല്‍എ പദവിയില്‍ നിന്ന് രാഹുലിന്റെ സ്വമേധയായുള്ള രാജിയാണ്. പാർട്ടി അത് പ്രതീക്ഷിക്കുന്നുണ്ടെന്ന് നേതാക്കളുടെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാണ്. എംഎല്‍എ സ്ഥാനത്ത് തുടരണോ എന്ന് രാഹുലാണ് തീരുമാനിക്കേണ്ടതെന്ന് കെസി വേണുഗോപാല്‍ പ്രതികരിക്കുന്നു.
എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്നതാണ് ഉചിതമെന്ന് കെസിപിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രസ്താവിച്ചിട്ടുണ്ട്.
രാജ്യത്ത് ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിക്ക് സ്വയം ഒരു എംഎല്‍എയെ നിയമസഭയില്‍ നിന്ന് നീക്കം ചെയ്യാൻ കഴിയില്ല. പാർട്ടി അംഗത്വത്തില്‍ നിന്ന് എംഎല്‍എയെ പുറത്താക്കാനോ പത്താം ഷെഡ്യൂള്‍ പ്രകാരം അയോഗ്യത തേടാനോ മാത്രമേ കഴിയൂ. പാർട്ടി ആവശ്യപ്പെടുമ്ബോള്‍ രാജിവയ്ക്കാൻ വിസമ്മതിക്കുന്നതു മൂലം ഒരിക്കലും എംഎല്‍എ സീറ്റ് നഷ്ടമാകില്ല.
പാർട്ടിക്ക് എംഎല്‍എയെ പാർട്ടി സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കാനും, പിന്നീട് പദവികള്‍ നിഷേധിക്കാനും, എംഎല്‍എയെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുമെല്ലാം കഴിയും. എന്നാല്‍ സ്പീക്കർ അംഗീകരിക്കുന്ന രാജിയിലൂടെയോ, കാലാവധി അവസാനിക്കലിലൂടെയോ മാത്രമേ ഒരു എംഎല്‍എക്ക് നിയമസഭാ സീറ്റ് നഷ്ടപ്പെടൂ.
പാർട്ടിയില്‍ നിന്ന് പുറത്താക്കിയതു കൊണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനത്ത് തുടരാൻ തടസ്സമൊന്നുമില്ല. പുറത്താക്കപ്പെട്ട എംഎല്‍എ നിയമസഭയില്‍ ‘അണ്‍അറ്റാച്ച്ഡ് മെമ്ബർ’ ആയി തുടരും. അദ്ദേഹം മറ്റൊരു പാർട്ടിയില്‍ ചേർന്നാല്‍ മാത്രമേ കൂറുമാറ്റ നിരോധന നിയമത്തിന് ഇടപെടാനാകൂ.
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചില്ലെങ്കില്‍ നിയമസഭാ സ്പീക്കർ വഴി ഇടപെടുക എന്നതാണ് കോണ്‍ഗ്രസ്സിനു മുമ്ബിലുള്ള പോംവഴി. അംഗത്തിന്റെ സ്വമേധയായുള്ള രാജിയില്ലാതെ സ്പീക്കർക്കും ഒന്നും ചെയ്യാനില്ല.
രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ചീഫ് വിപ്പിന് സ്പീക്കര്‍ക്ക് കത്ത് നല്‍കാനാകുമെന്ന് മാത്രം. രാഹുല്‍ മാങ്കൂട്ടത്തില്‍ വാശി തുടരുകയാണെങ്കില്‍ ഈ വഴിക്ക് നീങ്ങും എന്നാണ് സൂചന.



