
പത്തനംതിട്ട: തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ ആദ്യ കാർത്തിക ദീപം തെളിയിച്ചതോടെ ഈ വർഷത്തെ തൃക്കാർത്തിക വിളക്കിന് തുടക്കമായി. ശബരിമല സന്നിധാനത്ത് വിളക്കുകൾ തെളിയിച്ചു.
മാളികപ്പുറം, നടപ്പന്തൽ, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലും മൺചിരാതുകളിൽ ദീപാലങ്കാരവും പുഷ്പാലങ്കാരവും ഉണ്ട്. സന്നിധാനത്തെ സേന വിഭാഗങ്ങളുടെയും ജീവനക്കാരുടെയും നേതൃത്വത്തിലാണ് ദീപങ്ങൾ തെളിയിച്ചത്.
അതേസമയം വിശേഷ ദിവസമായിട്ടും ഇന്ന് സന്നിധാനത്ത് എത്തിയ ഭക്തരുടെ എണ്ണത്തിൽ കുറവാണ്. 6 മണി വരെ 60000ത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


