ഗോതമ്പ് പൊടിയും മുട്ടയും കൊണ്ട് അടിപൊളി മിനി കേക്ക്; റെസിപ്പി ഇതാ

Spread the love

കോട്ടയം: ഗോതമ്പ് പൊടിയും മുട്ടയും ഉണ്ടെങ്കില്‍ വെറും അഞ്ചു മിനിറ്റില്‍ ഒരു മിനി കേക്ക് ഉണ്ടാക്കാം. അതും ഓവൻ ഇല്ലാതെ..

video
play-sharp-fill

ചേരുവകള്‍

പഞ്ചസാര -1/2 കപ്പ്
മുട്ട -2
വെള്ളം – ആവശ്യത്തിന്
യീസ്റ്റ് -ഒരു ടീസ്പൂണ്‍
ഗോതമ്ബ് പൊടി -1 കപ്പ്
കാരറ്റ് – ഒരെണ്ണം ഗ്രേറ്റ് ചെയ്തത്
വാനില എസെൻസ് – ഒരു ടീസ്പൂണ്‍
നെയ്യ് – ആവശ്യത്തിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കാം. അതിലേയ്ക്ക് പഞ്ചസാര, യീസ്റ്റ്, അര കപ്പ് ചെറു ചൂടൂവെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കാം. ഗോതമ്ബ് പൊടി, ഉപ്പ്, വാനില എസൻസ്, കാരറ്റ് ഗ്രേറ്റ് ചെയ്തത് എന്നിവ കൂടി ചേർത്തിളക്കി മാവ് തയാറാക്കാം. ഇനി ഇത് ഒരു മണിക്കൂർ മാറ്റി വെയ്ക്കാം. ചെറിയ ഗ്ലാസിലോ, ഇഡ്ഡലി പാത്രത്തിലോ നെയ്യ് പുരട്ടി മാവൊഴിച്ച്‌ വേവിച്ചെടുക്കാം. ആവിയില്‍ വേവിക്കുന്നതിനാല്‍ പൂർണമായും വെന്തു എന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം അടുപ്പില്‍ നിന്നും മാറ്റാം. കുറഞ്ഞ തീ വയ്ക്കാൻ ശ്രദ്ധിക്കണം.