
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതാണ് നല്ലതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ട കാര്യം അദ്ദേഹം വ്യക്തിപരമായി തീരുമാനിക്കേണ്ടതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഇടുക്കിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലിനെ പുറത്താക്കാനുള്ള കെപിസിസി തീരുമാനത്തിന് എഐസസി അംഗീകാരം ലഭിച്ചതായും സണ്ണി ജോസഫ് പറഞ്ഞു. പുറത്താക്കല്‍ നടപടി വൈകിയില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായാണ് രാഹുലിനെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. രാഹുലുമായും നല്ല ബന്ധമുള്ളവരും പാര്‍ട്ടി തീരുമാനത്തിനൊപ്പം നിന്നെന്നും സണ്ണി ജോസഫ് പറഞ്ഞു.
മാതൃകപരമായ തീരുമാനമാണ് കോണ്‍ഗ്രസ് കൈക്കൊണ്ടതെന്നും പാര്‍ട്ടിയെടുത്ത നിലപാടിന് ജനങ്ങളുടെ വിശ്വാസ്യത ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കി രാഹുല്‍ വിഷയം പാര്‍ട്ടിക്ക് ചെറിയ രീതിയില്‍ ദോഷമുണ്ടാക്കിയെന്നും കളവുകേസുകാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത സിപിഎമ്മും രാഹുലിനെതിരെ നടപടിയെടുത്ത കോണ്‍ഗ്രസും തമ്മിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


