പമ്പക്ക് സമീപം അയ്യപ്പ ഭക്തരുടെ വാഹനത്തിന് തീപിടിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

പത്തനംതിട്ട : പമ്പക്ക് സമീപം അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ചു. ദർശനത്തിനായി പോയ ശബരിമല തീർത്ഥാടകരുടെ ടാക്സി കാറിനാണ് ചാലക്കയത്തിന് സമീപമെത്തിയപ്പോള്‍ തീപിടിച്ചത്.

video
play-sharp-fill

ഹൈദരാബാദ് സ്വദേശികളാണ് ടാക്സി കാറില്‍ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് തീർത്ഥാടകരെ വേഗം പുറത്ത് ഇറക്കിയതിനാല്‍ വലിയൊരു അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തില്‍ ആർക്കും പരിക്കില്ല.